Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Munambam Police

മു​നമ്പ​ത്തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യം

കൊ​ച്ചി: മു​ന​മ്പം സ്റ്റേ​ഷ​നി​ലെ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍ ബി​നു വ​ര്‍​ഗീ​സി​ന്‍റെ (43) മ​ര​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​റ​വൂ​ര്‍ മു​ന്‍​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ സി.​എ. രാ​ജീ​വ്. ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​നു മാ​ന​സി​ക സ​മ്മ​ര്‍​ദ​ത്തി​ലാ​യി​രു​ന്നു, അ​തി​ല്‍ ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു നി​ന്നും പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യോ എ​ന്ന് അ​ന്വേ​ഷി​ക്ക​ണം എ​ന്നാ​ണ് ബി​നു​വി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്ത് കൂ​ടി​യാ​യ രാ​ജീ​വ് പ​റ​യു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്, ഒ​രു സ്ത്രീ ​കൊ​ടു​ത്ത പ​രാ​തി​യി​ല്‍ ഒ​രു പ്ര​തി​യെ നി​യ​മ​പ്ര​കാ​രം റി​മാ​ന്‍​ഡ് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക്കാ​രി ബി​നു​വി​നോ​ട് ത​ര്‍​ക്കി​ക്കു​ന്ന വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു. അ​തി​നെ കു​റി​ച്ച് കൂ​ട്ടു​കാ​രോ​ടെ​ല്ലാം പ​റ​ഞ്ഞി​രു​ന്നു. അ​തി​ലൊ​രു മാ​ന​സി​ക പ്ര​ശ്‌​നം ബി​നു​വി​ന് ഉ​ണ്ടാ​യി​രു​ന്നു.

അ​തി​ന് ശേ​ഷം ചൊ​വ്വാ​ഴ്ച ജോ​ലി​ക്ക് പോ​യി 11.30ന് ​ആ​ണ് ബി​നു വീ​ട്ടി​ലെ​ത്തു​ന്ന​ത്. ഒ​രു മ​ണി​യോ​ടെ ഭ​ക്ഷ​ണം ത​യാ​റാ​യ സ​മ​യ​ത്താ​ണ് ബി​നു വീ​ടി​ന് മു​ക​ളി​ലേ​ക്ക് പോ​യ​ത്. കാ​ണാ​തെ വ​ന്ന​തോ​ടെ ചെ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. പ​റ​വൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

ആ ​പ​രാ​തി​യെ തു​ട​ര്‍​ന്ന് ബി​നു​വി​ന് ക​ടു​ത്ത സ​മ്മ​ര്‍​ദം ഉ​ണ്ടാ​യി​രു​ന്നു. മു​ക​ളി​ല്‍ നി​ന്നും ആ​രെ​ങ്കി​ലും വി​ളി​ച്ചു പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ന്തെ​ങ്കി​ലും വി​ഷ​യ​മു​ണ്ടാ​യോ എ​ന്ന് സം​ശ​യ​മു​ണ്ട്. സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​യൊ​ന്നും ബി​നു​വി​ന് ഇ​ല്ല. പ​രാ​തി​യെ സം​ബ​ന്ധി​ച്ചു​ള്ള സ​മ്മ​ര്‍​ദ്ദം മ​ന​സി​ന് പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യി​രു​ന്നു​വെ​ന്ന് ഭാ​ര്യ​യോ​ടും ബി​നു പ​റ​ഞ്ഞി​രു​ന്നു.

മ​ര​ണ​ത്തി​ന്‍റെ കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ള്‍​ക്കും നാ​ട്ടു​കാ​ര്‍​ക്കും അ​റി​യ​ണം. അ​തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത് ഏ​ത് ശ​ക്തി​യാ​ണെ​ങ്കി​ലും അ​ത് പു​റ​ത്തു കൊ​ണ്ടു​വ​രാ​ന്‍ പ​റ​വൂ​രി​ന്‍റെ എം​എ​ൽ​എ​യും മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി.​ഡി. സ​തീ​ശ​ന്‍ ത​യാ​റാ​വ​ണം എ​ന്ന് സി.​എ രാ​ജീ​വ് പ​റ​ഞ്ഞു. സം​സ്‌​കാ​ര​ത്തി​ന് ശേ​ഷം ബി​നു​വി​ന്‍റെ പി​താ​വ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രാ​തി ന​ല്‍​കും.

Latest News

Corehub Up